പുറത്തുപോകാൻ ഉറച്ച് രാഹുൽ; പിൻഗാമിയെ കോൺഗ്രസ് തീരുമാനിക്കും

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിലുറച്ച് രാഹുൽ ഗാന്ധി. പിൻഗാമിയെ താൻ അല്ല തീരുമ ാനിക്കുന്നതെന്നും പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി നടന്നതായ തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും രാഹുൽ പറഞ്ഞു. റഫാൽ ഇടപാടിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ വിജിലൻസ് കമീഷന് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. റഫാൽ ഇടപാടിലെ അഴിമതിയും ക്രമക്കേടുകളും സ്വജനപക്ഷപാതവും കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്നാണ് സ്ഥാനം ഒഴിയാനുള്ള തീരുമാനം രാഹുൽ കൈക്കൊണ്ടത്. എന്നാൽ, കോൺഗ്രസ് പ്രവർത്തക സമിതി ഈ ആവശ്യം തള്ളുകയും തുടർന്നും പാർട്ടിയെ നയിക്കാൻ രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - Rahul Gandhi sticks to exit decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.