ചെന്നൈ: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന്. യാത്രയുടെ ഭാഗമായി രാഹുൽ പിതാവ് ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിൽ പ്രാര്‍ഥന നടത്തി.
'ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം'- എന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാൻ കന്യാകുമാരി മുതൽ കശ്മീർ വരെ ആറു മാസം നീളുന്ന യാത്ര.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ജോഡോ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നാണ് രാഹുൽ ഗാന്ധി കന്യാകുമാരിയിലേക്ക് തിരിച്ചത്. വൈകീട്ട് മൂന്നിന് തിരുവള്ളൂര്‍, വിവേകാനന്ദ, കാമരാജ് സ്മാരകങ്ങൾ സന്ദര്‍ശിക്കും. ശേഷം പൊതുയോഗം. 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11 ന് കേരളത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.