ന്യൂഡൽഹി: ഉത്തർപ്രദേശ് ലഖിംപൂർ ഖേരി കർഷകക്കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. ബുധനാഴ്ച രാവിലെ 11.30ക്കാണ് കൂടിക്കാഴ്ച. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം ലഭിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ മരണാന്തര ചടങ്ങുകളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ പ്രിയങ്ക ലഖിംപൂർ ഖേരിയിലെത്തിയിരുന്നു. അതേസമയം, പരിപാടിയിൽ കർഷകരുമായി വേദി പങ്കിടാൻ രാഷ്ട്രീയ നേതാക്കെള അനുവദിക്കില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ വക്താവ് അറിയിച്ചു.
ഒക്ടോബർ മൂന്നിനായിരുന്നു രാജ്യത്തെ നടുക്കിയ കർഷക കൊലപാതകം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചിരുന്ന കാർ കർഷകർക്ക് ഇടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. നാലുകർഷകർ അടക്കം എട്ടുപേർക്ക് അന്ന് ജീവൻ നഷ്ടമായി.
കേസുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയെ െപാലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് ആശിഷ്. മകൻ അറസ്റ്റിലായതോടെ അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് കർഷകരുടെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.