പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെയുടെയും പരിക്കേറ്റവരുടെയും കുടുംബങ ്ങളെ സ്വാന്തനിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന ആഹ്വാനവുമായി കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി. അസമിലെ പ്രക്ഷോഭത്തി​ൽ കൊല്ലപ്പെട്ട രണ്ടു പേരുടെ വീട്​ താൻ സന്ദർശിച്ചെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അസമി​െല രക്തസാക്ഷികളുടെ വീട്​ സന്ദർശിക്കുന്ന വിഡിയോ ദൃശ്യവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്​.

‘ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നിരവധി യുവാക്കൾക്കും യുവതികൾക്കും പരിക്കേൽക്കുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാനും സാധ്യമായ എല്ലാ സഹായവും നൽകാനും കോൺഗ്രസ് പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണ്. ശനിയാഴ്ച അസമിലെ രണ്ട് യുവ രക്തസാക്ഷികളുടെ കുടുംബങ്ങളെ ഞാൻ സന്ദർശിച്ചു.’ - രാഹുൽ ട്വീറ്റ്​ ചെയ്​തു.

ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്ന് പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിൽ സന്ദർശനം നടത്തുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്​ ജയിലിലായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ എസ്.ആർ ദാരാപുരിയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Rahul Gandhi urged Congress party workers to meet the CAA protest victim’s families - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.