ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഒരു അസാധാരണ തെരഞ്ഞെടുപ്പാണെന്ന് രാഹുൽ ഗാന്ധി. 'ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. എല്ലാവരും വലിയ സംഘങ്ങളായെത്തി നിങ്ങളുടെ അവകാശം സംരക്ഷിക്കാനായി വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുകയാണ്. ഓർക്കുക, ഇത് ഒരു അസാധാരണ തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്.''-രാഹുൽ എക്സിൽ കുറിച്ചു.
വോട്ട് ബഹിഷ്‍കരിക്കരുതെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും നേരത്തേ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും അഭ്യർഥിച്ചിരുന്നു. ഇ.വി.എമ്മിലെ ബട്ടൺ അമർത്താനൊരുങ്ങുമ്പോൾ അത് നിങ്ങളുടെയും 140 കോടി ഇന്ത്യക്കാരുടെയും ഭാവി നിർണയിക്കാനുള്ള വോട്ടെടുപ്പാണെന്ന് ഓർക്കണമെന്നായിരുന്നു ഖാർഗെ എക്സിൽ കുറിച്ചത്.
അതിനിടെ, ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലേയും 93 ലോക്സഭ സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
അസം, ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര ആൻഡ് നഗർ ഹാവേലി, ദാമൻ ആൻഡ് ദിയ, ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Rahul Gandhi urges voters to come out in large numbers
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.