ന്യൂഡൽഹി: വോട്ടുയന്ത്രത്തിലെ അട്ടിമറി ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗംവിളിച്ചു. അട്ടിമറി തടയാൻ ബൂത്ത് ചുമതലയുള്ള കോൺഗ്രസ് നേതാക്കൾക്ക് പരിശീലനം നൽകാനുള്ള തീരുമാനത്തിനു പിറകെയാണ് യോഗം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം വിളിച്ചുചേർത്തത്.
വോട്ടുയന്ത്രം ഉപേക്ഷിച്ച് ബാലറ്റിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനം പ്രമേയം അവതരിപ്പിച്ചശേഷം ഇൗ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന തുടർനീക്കമാണിത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽെക്ക വോട്ടുയന്ത്രം ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങാൻ ബി.ജെ.പിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും തയാറാവില്ലെങ്കിലും ഇക്കാര്യത്തിൽ രാഷ്ട്രീയസമ്മർദം രൂപപ്പെടുത്താനുള്ള നീക്കമാണ് രാഹുൽ നടത്തുന്നത്.
വോട്ടുയന്ത്രത്തിൽ സമ്മതിദായകരുടെ വോട്ടുകൾ വീണത് അവർ ഉദ്ദേശിച്ച ചിഹ്നത്തിൽ തന്നെയാണെന്ന് ഉറപ്പുവരുത്താൻ സ്ഥാപിച്ച വിവിപാറ്റുകൾ 50 ശതമാനമെങ്കിലും ഒാരോ മണ്ഡലത്തിലും എണ്ണണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എന്നാൽ, വോട്ടുയന്ത്രത്തിൽ അട്ടിമറി നടക്കാതിരിക്കാൻ കോടികൾ മുടക്കി സ്ഥാപിച്ച വിവിപാറ്റുകൾ 25 ശതമാനം എണ്ണാൻപോലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തയാറല്ല. ഇതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കമീഷെൻറ തീരുമാനത്തിൽ ഇടപെടാൻ ബെഞ്ച് തയാറായില്ല.
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു ഹരജി സുപ്രീംകോടതി പരിഗണിച്ചത്. ഹരജിയിലെ ആവശ്യം തള്ളിയ തെരഞ്ഞെടുപ്പ് കമീഷൻ കോൺഗ്രസിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സത്യവാങ് മൂലം ഫയൽ ചെയ്തു. ഒാരോ മണ്ഡലത്തിലെയും വോെട്ടണ്ണുേമ്പാൾ ഒരു ശതമാനം വിവിപാറ്റുകൾ മാത്രമേ എണ്ണാനാകൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമീഷൻ.
എല്ലാ വിവിപാറ്റുകളും എണ്ണണമെങ്കിൽ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.