file photo

ഒരുകാലത്തും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന്​ ഖുശ്​ബു

ചെ​ന്നൈ: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ ഒ​രു​കാ​ല​ത്തും പ്ര​ധാ​ന​മ​ന്ത്രി​യാ​വാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ബി.​ജെ.​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്​​ബു സു​ന്ദ​ർ. രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര​കൊ​ണ്ട്​ കോ​ൺ​ഗ്ര​സ്​ ര​ക്ഷ​പ്പെ​ടി​ല്ല. രാ​ഷ്ട്ര​ത്തി​നെ​തി​രെ​യും മ​ത​വി​ദ്വേ​ഷ​ത്തോ​ടെ​യും സം​സാ​രി​ക്കു​ന്ന​വ​രോ​ടു മാ​ത്ര​മാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി എ​ല്ലാ​യി​ട​ത്തും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​ത്​ കൂ​ടു​ത​ൽ അ​തൃ​പ്തി​യാ​ണ്​ പ​ട​ർ​ത്തു​ക.

താ​ൻ കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വെ​ച്ച​ത്. പ​ക​രം ആ​ര്​ നേ​താ​വാ​കു​മെ​ന്ന ചോ​ദ്യ​മു​യ​ർ​ന്നു. താ​ന​ട​ക്കം പ​ല​രും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ പേ​ര് പ​റ​ഞ്ഞു. ഉ​ട​നെ എ​ല്ലാ​വ​രും ത​ന്‍റെ നേ​ർ​ക്ക്​ പാ​ഞ്ഞു. ഇ​നി​യെ​ല്ലാ​വ​രും രാ​ഹു​ൽ ഗാ​ന്ധി​യെ സ​മീ​പി​ച്ച്​ അ​ധ്യ​ക്ഷ​സ്ഥാ​ന​മേ​റ്റെ​ടു​ക്ക​ണ​മെ​ന്ന നാ​ട​കം ക​ളി​ക്കും. ജ​ന​ങ്ങ​ൾ​ക്ക്​ കോ​ൺ​ഗ്ര​സി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. അ​വ​ർ​ക്ക്​ പെ​ട്ടെ​ന്നൊ​ന്നും അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ ക​ഴി​യി​ല്ലെ​ന്നും ഖു​ശ്​​ബു ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Tags:    
News Summary - Rahul Gandhi will never become prime minister says Kushboo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.