ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് പൊങ്കൽ, മകര സംക്രാന്തി, ബിഹു ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും കാലമാണ് വിളവെടുപ്പ് കാലമെന്നും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ആശംസകളും പ്രാർഥനകളും അറിയിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
'സേന്താഷത്തിന്റെയും ആഘോഷത്തിന്‍റെയും കാലമാണ് വിളവെടുപ്പ് കാലം. എല്ലാവർക്കും മകര സംക്രാന്തി, പൊങ്കൽ, ബിഹു, ബോഗി, ഉത്തരായൻ ആശംസകൾ. കരുത്തേറിയ ശക്തികൾക്കെതിരെ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന എല്ലാ കർഷകർക്കും പ്രത്യേക പ്രാർഥനകളും ആശംസകളും അറിയിക്കുന്നു' -രാഹുൽ ട്വീറ്റ് ചെയ്തു.
പൊങ്കലിനോട് അനുബന്ധിച്ച് രാഹുൽ തമിഴ്നാട് സന്ദർശിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ജെല്ലിക്കെട്ട് കാണുന്നതിനാണ് അദ്ദേഹം മധുരയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.