ന്യൂഡൽഹി: അമേരിക്കയിൽ ലോറിയാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടണിൽനിന്ന് ന്യൂയോർക്കിലേക്കായിരുന്നു യാത്ര. യു.എസിലെ ഇന്ത്യൻ വംശജരായ ലോറി ഡ്രൈവർമാരുടെ വിഷയങ്ങൾ പഠിക്കാനും ആശയങ്ങൾ പങ്കുവെക്കാനുമായിരുന്നു ഇത്. തേജീന്ദർ സിങ് വിക്കി ഗിൽ, രജ്നീത് സിങ് ബനിപാൽ എന്നീ ഡ്രൈവർമാർക്കൊപ്പം 190 കിലോമീറ്റർ വരുന്ന ലോറിയാത്രയാണ് നടത്തിയത്.
സിദ്ദു മൂസെവാലയുടെ പാട്ടും കേട്ടൊരു യാത്ര. ഡ്രൈവർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഡൽഹിയിൽനിന്ന് ചണ്ഡിഗഢിലേക്ക് രാഹുൽ ഗാന്ധി കഴിഞ്ഞ മാസം ലോറിയാത്ര നടത്തിയിരുന്നു. ലോറി യാത്രയിൽ മനസ്സിലാക്കിയ കാര്യങ്ങൾ രാഹുൽ വിവരിക്കുന്നതിങ്ങനെ: യു.എസിൽ ലോറിയുടെ രൂപകൽപന ഡ്രൈവറുടെ സുഖത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിയാണ്.
ഇന്ത്യയിൽ അങ്ങനെയല്ല. ഇന്ത്യയിൽ തുച്ഛമായ വേതനത്തിനും വിലക്കയറ്റത്തിനുമിടയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പോരാട്ടത്തിലാണ് ലോറി ഡ്രൈവർമാർ. എന്നാൽ അമേരിക്കയിൽ ഡ്രൈവർമാരുടെ ജോലിക്ക് അന്തസ്സുണ്ട്; മാന്യമായ വേതനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.