രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന്​ നിർമല സീതാരാമൻ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ‘ചൗക്കിദാർ ചോർ’ പരാമർശത്തിൽ സുപ്രീംകോടതിയെ വലിച്ചിഴച് ചതിൽ ഖേദം പ്രകടിപ്പിച്ചതോടെ രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന്​ പ്രതിരോധമന്ത്രി നിർമല സീത ാരാമൻ. ‘‘രാഹുലി​​െൻറ വിശ്വാസ്യത നഷ്​ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്​. പൊതുജീവിതം നയിക്കുന്ന വ്യക്തികള്‍ കള്ളങ്ങൾ പറയുന്നത്​ തുടരുകയാണ്​. ഇത്തരം വ്യക്തികൾ നിരന്തരം കള്ളങ്ങൾ പറയുന്നത് ദുഃഖകരമാണ്​’’ - സീതാരാമന്‍ പ്രതികരിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കള്ളങ്ങളെ ആശ്രയിക്കുന്നത് കഷ്​ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തി എന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

പരാമർശം തെരഞ്ഞെടുപ്പ്​ പ്രചരണ ചൂടിൽ നടത്തിയതാണ്​. കോടതി പറയാത്ത പരാമർശം ത​​െൻറ ഭാഗത്തു നിന്നുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. ത​​െൻറ വാക്കുകൾ രാഷ്​ട്രീയ എതിരാളികൾ ദുരുപയോഗിക്കുകയാണെന്നും രാഹുൽ കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Rahul Gandhi's credibility has taken a beating - Nirmala Sitharaman- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.