നോർത്ത് ലഖിംപൂർ (അസം): അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന നാളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസമിലെ നഗൗവ് ജില്ലയിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അർപ്പിക്കും. മധ്യകാലഘട്ടത്തിൽ ജീവിച്ച ശങ്കർദേവയുടെ ദർശനങ്ങൾ ഇപ്പോഴും കോടിക്കണക്കിന് പേരെ സ്പർശിക്കുന്നതായും അദ്ദേഹത്തിന്റെ ആദർശങ്ങൾ കൂടുതൽ പ്രസക്തമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ‘‘എല്ലാവരും ചോദിക്കുന്നു, ജനുവരി 22ന് രാഹുലും ഭാരത് ജോഡോ യാത്രയും എവിടെയായിരിക്കുമെന്ന്. അദ്ദേഹം ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ തനിലായിരിക്കും’’. -ജയ്റാം രമേശ് ലക്ഷ്മിപൂർ ജില്ലയിലെ ഗോബിന്ദപൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.