ഗുജറാത്തിലെ സ്ത്രീകളുടെ അവസ്ഥ; മോദിയോട് കണക്ക് നിരത്തി രാഹുൽ

ന്യൂഡൽഹി: ഗുജറാത്തിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് ഗുജറാത്തിലെ സ്ത്രീകളുടെ ദുരിതത്തെ കുറിച്ച് കണക്ക് നിരത്ത‍ി രാഹുൽ രംഗത്തെത്തിയത്. 

സ്ത്രീകളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യസം എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എന്നാൽ അവരെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാർ മുന്നിലാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന  പ്രചാരണത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നടത്തുന്നത്. നോട്ട് നിരോധനം ജി.എസ്.ടി എന്നിവ ആയുധമാക്കിയാണ് കോൺഗ്രസിന്‍റെ പ്രചരണം. 
 

Tags:    
News Summary - Rahul's poetic dig at PM Modi, questions condition of women in Gujarat-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.