ചെന്നൈ: കേരളത്തിൽ ചിക്കൻ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഹോട്ടലുകളിലും മറ്റും ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ വ്യാഴാഴ്ച മിന്നൽ പരിശോധന നടത്തി. മധുരയിലെ 52 ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ഇതിൽ അഞ്ച് കടകളിൽനിന്നായി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഉപയോഗ്യമല്ലാത്ത കിലോക്കണക്കിന് കോഴിയിറച്ചി കണ്ടെത്തി. ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടി മുദ്രവെച്ചു. കടയുടമകൾക്ക് അധികൃതർ നോട്ടീസ് നൽകി.
കാഞ്ചിപുരത്ത് പത്ത് ഷവർമ ഷോപ്പുകൾക്ക് രണ്ടായിരം രൂപ വീതം പിഴ ചുമത്തി. മിക്ക നഗരങ്ങളിലും അധികൃതർ റെയ്ഡ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.