അഴിമതി കേസിൽ ലാലുവിനെ സി.ബി.​െഎ ചോദ്യം ചെയ്​തു

ന്യൂഡൽഹി: അ​ഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലുപ്രസാദ്​ യാദവിനെ സി.ബി.​െഎ ചോദ്യം ചെയ്​തു.​ മന്ത്രിയായിരി​​ക്കെ റെയിൽവേ ഹോട്ടലുകളുടെ നടത്തിപ്പ്​ സ്വകാര്യ കമ്പനികൾക്ക്​ അനുവദിച്ചതുമായി ബന്ധപ്പെട്ടാണിത്​. വ്യാഴാഴ്​ച രാവിലെ 11 മണിയോടെയാണ്​ ലാലു മകൾ മിസയോടൊപ്പം സി.ബി.​െഎ ആസ്​ഥാനത്ത്​ എത്തിയത്​.

കേസിൽ ഇദ്ദേഹത്തി​​െൻറ മകൻ തേജസ്വി യാദവ്​ ചോദ്യം ചെയ്യലിന്​ വെള്ളിയാഴ്​ച സി.ബി.​െഎക്ക്​ മുന്നിൽ ഹാജരാവും. നേര​ത്തെ ഒക്​ടോബർ നാല്​, അഞ്ച്​ തീയതികളിൽ ഹാജരാവാനാണ്​ ആവശ്യപ്പെട്ടതെങ്കിലും ലാലുവും തേജസ്വിയും അസൗകര്യം അറിയിച്ചതിനെ തുടർന്ന്​ ചോദ്യം ചെയ്യൽ വ്യാഴാഴ്​ചയും വെള്ളിയാഴ്​ചയുമാക്കുകയായിരുന്നു.

2006ൽ മന്ത്രിയായിരിക്കെ ലാലു പ്രസാദ്​ യാദവ്​ റാഞ്ചിയിലും പുരിയിലുമുള്ള റെയിൽവേ ഹോട്ടലുകൾ അനധികൃതമായി വിനയ്​ കൊച്ചാറും വിജയ്​ കൊച്ചാറും ഉടമസ്​ഥരായ സുജാത ഹോട്ടൽ ഗ്രൂപ്പിന്​ നൽകിയെന്നാണ്​ കേസ്​. 

Tags:    
News Summary - Rail Hotel Scam: CBI Questioned RJD Leader Lalu Prasad Yadav -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.