ചെന്നൈ: റെയിൽവേയിലെ ജനറൽ ഡിപ്പാർട്മെൻറൽ മത്സരപ്പരീക്ഷകൾ (ജി. ഡി.സി.ഇ) ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തിയാൽ മതിയെന്ന് റെയിൽവ േ മന്ത്രാലയം ഉത്തരവിട്ടു. ആഗസ്റ്റ് 21നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഉത്തരവ് പിൻവലിക്കണമെന്നും അഭ്യർഥിച്ചു.
ഭൂമിശാസ്ത്രപരവും ഭാഷപരവുമായ വേർതിരിവില്ലാതെ എല്ലാവരെയും ഇന്ത്യക്കാരെന്ന നിലയിൽ സമത്വ മനോഭാവത്തോടെ പരിഗണിക്കണമെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് പ്രാദേശിക ഭാഷകളിൽ പരീക്ഷകൾ നടത്തുന്നതുപോലെ ജി.ഡി.സി.ഇയെയും അനുവദിക്കണമെന്ന് ദേശീയ ഫെഡറേഷൻ ഒാഫ് ഇന്ത്യൻ റെയിൽവേമെൻ ജനറൽ സെക്രട്ടറി എം. രാഘവയ്യ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ ഇതേ ആവശ്യമുന്നയിച്ച് കനിമൊഴി എം.പിയുടെ നേതൃത്വത്തിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.