ന്യൂഡല്‍ഹി: അനാവശ്യ യാത്രകൾ കുറക്കാനെന്ന പേരിൽ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർദ്ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതിനൊപ്പം സെക്കന്‍ഡ് ക്ലാസ് യാത്രയുടെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 30 രൂപയാക്കി ഉയർത്താനും തീരുമാനമുണ്ട്..
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് തീരുമാനത്തിന്‍റെ പിന്നിലെന്നാണ് റെയില്‍വേയുടെ വിശദീകരണം. പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിനെ മറികടക്കാൻ പത്തുരൂപയുടെ പാസഞ്ചർ ട്രെയിൻ ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നത് തടയാനാണത്രെ യാത്രാ നിരക്കും കൂട്ടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലും മധ്യപ്രദേശിലെ രത്‌ലം ഡിവിഷന് കീഴിലെ റയില്‍വേ സ്റ്റേഷനുകളിലും, മുംബൈയിലെ നിരവധി സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് 50 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. ടിക്കറ്റ് നിരക്ക് വർദ്ധനകൾ താൽക്കാലികമാണെന്നാണ് റെയിൽവെയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.