റെയിവേ ട്രാക്കുകൾ ആക്രിക്ക് വിറ്റു; രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സമസ്തിപുർ: റെയിവെ ട്രാക്ക് കാണാതായ സംഭവത്തിൽ രണ്ട് ആർ.പി.എഫ് ജീവനക്കാരെ സസ്‍പെൻഡ് ചെയ്തു. ബിഹാറിലെ സമസ്തിപുർ റെയിൽവേ ഡിവിഷനിലാണ് സംഭവം.

കോടികൾ വിലവരുന്ന റെയിൽവേ സ്ക്രാപ്പുകൾക്കൊപ്പമാണ് ട്രാക്കും ആക്രിക്കച്ചവടക്കാർക്ക് വിറ്റത്. സമസ്തിപൂർ റെയിൽവേ ഡിവിഷനിലെ പന്തൗൾ സ്റ്റേഷൻ മുതൽ ലോഹത് ഷുഗർ മിൽ വരെയുള്ള റെയിൽവേ ലൈൻ ദീർഘകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഈ ഭാഗത്തെ ട്രാക്കാണ് നഷ്ടപ്പെട്ടത്.

ആർ.പി.എഫ് ജീവനക്കാരുടെ ഒത്താശയോടെയാണ് വിൽപ്പന നടന്നത്. സംഭവത്തിൽ ഝൻജർപുർ ആർ.പി.എഫ് ഔട്ട്പോസ്റ്റ് ഇൻചാർജ് ശ്രീനിവാസ്, മുകേഷ് കുമാർ സിങ് എന്നിവരെയാണ് സസ്‍പെൻഡ് ചെയ്തത്. വിഷയം കൃത്യസമയത്ത് അധികൃതരെ അറിയിക്കാത്തതിനാണ് ഇരുവരെയും സസ്‍പെൻഡ് ചെയ്തത്.

വിഷയം അന്വേഷിക്കാനായി വകുപ്പുതല അന്വേഷണ കമീഷനെ രൂപീകരിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിലെ സ്ക്രാപ്പുകൾ ലേലം ചെയ്യാതെ ആർ.പി.എഫ് ജീവനക്കാരുടെ ഒത്താശയോടെ ആക്രിക്കച്ചവടക്കാർക്ക് വിറ്റതാണ് സംഭവമെന്ന് സമസ്തിപൂർ റെയിൽവേ ഡിവിഷൻ ഡിവിഷണൽ മാനേജർ അലോക് അഗർവാൾ പറഞ്ഞു. ഇതു സംബന്ധിച്ച് റെയിൽവേ ഡിപ്പാർട്ട്മെന്റിൽ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Railway Track Worth Crores Illegally Sold To Scrap Dealer In Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.