ന്യൂഡൽഹി: ട്രെയിനുകൾ സ്വകര്യ ഏജൻസിക്കു വിട്ടുനൽകുന്നതും റെയിൽവേ നിർമാണ യൂനിറ്റ ുകളെ കോർപറേറ്റ് വത്കരിക്കാനുമുള്ള റെയിൽവേ ബോർഡ് നീക്കത്തിനെതിരെ ജീവനക്കാ ർ സമരത്തിലേക്ക്. ഇതുസംബന്ധിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് ചൂണ്ടിക്കാട ്ടി റെയിൽവേ ജീവനക്കാരുടെ സംഘടനകളായ എ.െഎ.ആർ.എഫ്, എൻ.എഫ്.െഎ.ആർ എന്നിവ റെയിൽവേ മന്ത്രാലയത്തിനു കത്തയച്ചു.
റെയിൽവേ ബോർഡിെൻറ 100ദിന കർമപരിപാടിയിലാണ് റെയിൽവേ നിർമാണ യൂനിറ്റുകളെ കോർപറേറ്റ്വത്കരിക്കുക, ചില റൂട്ടുകളിൽ െട്രയിനുകൾ സ്വകാര്യ ഏജൻസിക്ക് വിട്ടുനൽകുക, ടിക്കറ്റ് സബ്സിഡിക്കെതിരെ കാമ്പയിൻ നടത്തുക തുടങ്ങിയ വിവിധ പദ്ധതികൾ മുന്നോട്ടുവെച്ചത്.
റെയിൽവേ നിർമാണ യൂനിറ്റുകളെ കോർപറേറ്റ്വത്കരിക്കാനുള്ള നീക്കത്തിനെതിെരയാണ് ജീവനക്കാരിൽ പ്രതിഷേധം ശക്തമായത്. രാജ്യത്ത് ഏഴ് നിര്‍മാണ യൂനിറ്റുകളാണുള്ളത്. പ്രൊഡക്ഷന്‍ യൂനിറ്റുകളും അനുബന്ധ വര്‍ക്ക്ഷോപ്പുകളും ഇന്ത്യന്‍ റെയില്‍വേയ്സ് റോളിങ് സ്റ്റോക്ക് കമ്പനി എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിെൻറ കീഴിലാക്കാനാണ് പരിപാടി. റെയിൽവേ ബോർഡിെൻറ നീക്കത്തിൽ ജീവനക്കാർ കടുത്ത ഉത്കണ്ഠയിലാണെന്ന് എ.െഎ.ആർ.എഫ് ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞു.
നിലവിലെ ബി.എസ്.എൻ.എല്ലിെൻറ ഗതി എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണത്തിലേക്കുള്ള ആദ്യപടിയായി ഉൽപാദന യൂനിറ്റുകെള കോർപറേറ്റ് വത്കരിക്കാനുള്ള നിർദേശത്തിനെതിരെ ജീവനക്കാരിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും സമരം ശക്തമാക്കുമെന്നും മന്ത്രാലയത്തിനയച്ച കത്തിൽ എൻ.എഫ്.െഎ.ആർ നേതാവ് എം. രാഘവയ്യയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.