ചെന്നൈ: റെയിൽവേയെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശനിയാഴ്ച പെരമ്പൂർ റെയിൽ മണ്ഡപത്തിൽ സംഘടിപ്പിച്ച ഭാരതീയ റെയിൽവേ മസ്ദൂർ സംഘിന്റെ (ബി.ആർ.എം.എസ്) 20ാമത് അഖിലേന്ത്യാ സമ്മേളനം ഡൽഹിയിൽനിന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെയിൽവേ സ്വകാര്യവത്കരിക്കാൻ നീക്കംനടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. മുൻ യു.പി.എ ഭരണകാലയളവിൽ റെയിൽവേയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവിഷയത്തിൽ കാര്യമായൊന്നും ചെയ്തില്ല.
അതേസമയം, നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയശേഷം റെയിൽവേയിൽ മൂന്നര ലക്ഷം തസ്തികകൾ നികത്തി. നിലവിൽ 1.40 ലക്ഷം തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും നിയമനപ്രക്രിയ തടസ്സപ്പെടുന്നില്ലെന്ന് 15 ദിവസത്തിലൊരിക്കൽ താൻ സ്വന്തംനിലയിൽ അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.