ന്യൂഡല്‍ഹി: റെയില്‍വേയിലെ ‘കണക്കപ്പിള്ള’മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി). 2010 മുതല്‍ 2015 വരെയുള്ള കണക്ക് പരിശോധിച്ചപ്പോള്‍ നിരവധി കൃത്രിമങ്ങളും തുക വകമാറ്റലും ഇടപാടുകള്‍ രേഖപ്പെടുത്താതിരിക്കലും കണ്ടത്തെിയതായി സി.എ.ജി ചൂണ്ടിക്കാട്ടി. കണക്ക് ശരിയാക്കുമെന്ന റെയില്‍വേയുടെ ആവര്‍ത്തിച്ചുള്ള ഉറപ്പുകള്‍ ലംഘിച്ചാണ് കൃത്രിമം തുടരുന്നതെന്ന് സി.എ.ജിയുടെ ഓഫിസ് പറഞ്ഞു.
വരവോ ചെലവോ തെറ്റായ വകുപ്പില്‍ ഉള്‍പ്പെടുത്തല്‍, കണക്കിലെ തെറ്റ്, ഇനം മാറി തുക രേഖപ്പെടുത്തല്‍ തുടങ്ങിയ ക്രമക്കേടുകളും കണ്ടത്തെിയിട്ടുണ്ട്. നേരത്തെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി റെയില്‍വേ കണക്കുകളിലെ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടിയതും സി.എ.ജി ഓര്‍മിപ്പിച്ചു. 64 ഇടപാടുകളിലായി 53.47 കോടിയുടെ കണക്കിലെ തെറ്റ് സി.എ.ജി ചൂണ്ടിക്കാണിച്ചത് റെയില്‍വേ അംഗീകരിച്ചു. ഇടപാടുകള്‍ രേഖപ്പെടുത്തിയതിലെ പിഴവ് മൂലം 11 മേഖലാ ഓഫിസുകളില്‍ 1431.05 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന കണ്ടത്തെലും റെയില്‍വേ ശരിവെച്ചതായി സി.എ.ജിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.