ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ വിമാനത്താവളങ്ങളിലേതിനു സമാനമായ സുരക്ഷാപരിശോധനകൾ ഏർപ്പെടുത്താൻ റെയിൽവേ യുടെ നീക്കം. ട്രെയിൻ പുറപ്പെടുന്നതിന് 15-20 മിനിട്ട് മുമ്പ് യാത്രക്കാർ സ്റ്റേഷനിലെത്തി സുരക്ഷാ പരിശോധനകൾ പ ൂർത്തീകരിക്കാനാണ് റെയിൽവേ നീക്കം നടത്തുന്നത്.
ഉന്നത സാേങ്കതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ പരിേശാധന പദ്ധതി പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കിയിട്ടുണ്ട്. ഇൗ മാസം ആരംഭിക്കുന്ന കുഭമേളക്ക് മുന്നോടിയായാണ് ഇത് നടപ്പാക്കുക. കർണാടകയിെല ഹൂബ്ലി റെയിൽവേ സ്റ്റേഷനിലും പദ്ധതി നടപ്പാക്കാൻ തയാറെടുത്തിട്ടുണ്ട്. കൂടതെ 202 റെയിൽവേ സ്റ്റേഷനുകൾ കൂടി പദ്ധതി നടപ്പിലാക്കാൻ തയാറെടുത്തതായും റെയിൽ സുരക്ഷാസേന ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകൾ പഴയതുപോെല തുറന്നു കിടക്കില്ല. ഗേറ്റിലൂടെ സുരക്ഷാ പരിശോധനക്ക് ശേഷം അകത്തുകടക്കാം. സ്റ്റേഷനിലേക്ക് കടക്കാൻ സാധിക്കുന്ന മറ്റുഭാഗങ്ങളിൽ മതിൽകെട്ടും. ബാക്കിയിടങ്ങളിൽ ആർ.പി.എഫുകാർ പരിശോധന നടത്തും. ഒരോ ഗേറ്റിലും പരിശോധനയുണ്ടാകും. എന്നാൽ വിമാനത്താവളത്തിലേതുപോലെ മണിക്കൂറുകൾ മുമ്പ് വരേണ്ടതില്ല. 15-20 മിനിട്ട് മുമ്പ് വന്ന് പരിശോധന പൂർത്തിയാക്കാവുന്നതാണ്. സാേങ്കതികവിദ്യ വഴിയുള്ള പരിശോധന വർധിപ്പിച്ച് സുരക്ഷാ സേനയുടെ എണ്ണം കുറക്കാം.
സി.സി.ടി.വി കാമറകൾ, വ്യക്തികളേയും ലഗേജുകളെയും പരിശോധിക്കുന്ന സ്കാനറുകൾ, ബോംബ് ഡിറ്റക്ഷൻ-ഡിസ്പോസൽ സിസ്റ്റം തുടങ്ങിയവ ഏർപ്പെടുത്തണം. ഇതിനെല്ലാം കൂടെ 385.06 കോടി രൂപ ചെലവു വരുെമന്ന് കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.