കുട്ടികളുടെ ട്രെയിൻയാത്ര നിരക്ക് കൂട്ടിയി​ട്ടില്ലെന്ന് റെയിൽവേ

ന്യൂഡൽഹി: കുട്ടികളുടെ ട്രെയിൻയാത്രാ സൗജന്യം നിർത്തിയതായ റിപ്പോർട്ട് തള്ളി റെയിൽവേ. അഞ്ച് വയസ്സ് വരെയുള്ളവരുടെ ട്രെയിൻയാത്ര സൗജന്യം തന്നെയാണ്. അവർക്ക് പ്രത്യേക സീറ്റോ ബെർത്തോ ഉണ്ടാവില്ലെന്നു മാത്രം. പ്രത്യേകം ബെർത്ത് ആവശ്യമുണ്ടെങ്കിൽ മുഴുവൻ ടിക്കറ്റ് തുക നൽകി വാങ്ങാൻ രക്ഷിതാക്കൾക്ക് കഴിയും. നേരത്തെയുള്ള നിലയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാ​ണെന്ന് റെയിൽവേ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.