ന്യൂഡൽഹി: കേന്ദ്രത്തിെൻറ കർഷകനിയമത്തിനെതിരെ സമരം തുടരുന്ന പഞ്ചാബിലേക്ക് ട്രെയിൻ സർവിസ് പുനരാരംഭിക്കാനാവില്ലെന്ന് റെയിൽവേ.തടസ്സം നീക്കാതെ സർവിസുകൾ പുനരാരംഭിക്കാനാവില്ലെന്നാണ് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിെൻറയും ബോർഡ് ചെയർമാൻ വി.കെ. യാദവിെൻറയും നിലപാട്. സെപ്റ്റംബർ 25 മുതലാണ് പഞ്ചാബിലേക്കുള്ള സർവിസ് റെയിൽവേ റദ്ദാക്കിയത്.
കർഷകസമരത്തിെൻറ ആദ്യ ഘട്ടത്തിൽ 32 ഇടങ്ങളിലായി കർഷകർ റെയിൽപാത ഉപരോധിച്ചിരുന്നു. എന്നാൽ, നിലവിൽ ട്രെയിൻ ഓടിക്കുന്നതിനു തടസ്സമില്ലെന്നും പാത ഉപരോധത്തിൽനിന്ന് കർഷകർ പിന്മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറയുന്നു. സംസ്ഥാനത്ത് ഈ സമയത്ത് 10 ലക്ഷം ടൺ വളം ആവശ്യമാണ്. രണ്ടു ലക്ഷം ടൺ മാത്രമേ സ്റ്റോക്കുള്ളൂ. കൂടാതെ, ഭക്ഷ്യധാന്യങ്ങൾ സംഭരണകേന്ദ്രങ്ങളിൽ കുന്നുകൂടിയിരിക്കുകയാണ്. കേന്ദ്ര നിയമങ്ങളെ ചോദ്യംചെയ്തതിെൻറ പേരിൽ ട്രെയിൻ സർവിസ് നിർത്തലാക്കി സംസ്ഥാനത്ത ശിക്ഷിക്കുകയാണെന്നും അമരീന്ദർ കുറ്റപ്പെടുത്തുന്നു.
അതേസമയം, സംസ്ഥാന സർക്കാർ സുരക്ഷ ഉറപ്പുവരുത്തിയാൽ മാത്രമേ ട്രെയിൻ സർവിസ് പുനരാരംഭിക്കൂ എന്ന് റെയിൽേവ സെക്രട്ടറി ആവർത്തിച്ചു. 32 സ്ഥലങ്ങളിെല ഉപരോധങ്ങളിൽ 14 എണ്ണം മാത്രമേ നീക്കംചെയ്തിട്ടുള്ളൂ. പാത പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായാൽ സർവിസ് പുനരാരംഭിക്കുമെന്നും വി.കെ. യാദവ് വെള്ളിയാഴ്ച പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.