കോയമ്പത്തൂർ: തമിഴ്നാട്ടിലെ പശ്ചിമഘട്ട മലനിരകളോട് ചേർന്ന തേനി, ഡിണ്ടുഗൽ, നീല ഗിരി, കോയമ്പത്തൂർ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച ്ചു. ഒക്ടോബർ 16 മുതലാണ് സംസ്ഥാനത്ത് വടക്ക് കിഴക്കൻ മൺസൂൺ ആരംഭിച്ചത്. അടുത്ത ര ണ്ടുദിവസങ്ങളിൽ തമിഴ്നാട്ടിലെ 17 ജില്ലകളിൽ കനത്ത മഴ ഉണ്ടാവുമെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ബാലചന്ദ്രൻ അറിയിച്ചു.
അതിനിടെ, ഡിണ്ടുഗൽ ജില്ലയിൽ വിനോദ സഞ്ചാരകേന്ദ്രമായ കൊടൈക്കനാൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് പല റോഡുകളിലും വാഹന ഗതാഗതം മുടങ്ങി. നിരവധി വിനോദസഞ്ചാരികൾ കൊടൈക്കനാലിലെ ഹോട്ടലുകളിലും മറ്റും കുടുങ്ങി കിടക്കുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൊടൈക്കനാലിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും പൂർണമായി അടച്ചിടുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
നീലഗിരി ജില്ലയിലെ കൂനൂർ ഉൾപ്പെടെ പത്തിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.
നാലുദിവസമായി ജില്ലയിൽ കനത്ത മഴയാണ്. മണ്ണിടിച്ചിൽ തിങ്കളാഴ്ച മേട്ടുപ്പാളയം-കൂനൂർ റോഡിൽ വാഹന ഗതാഗതത്തെ ബാധിച്ചു. ഉൗട്ടി-മഞ്ചിയൂർ റോഡിലും ഗതാഗതം തടസ്സപ്പെട്ടു. കുന്ദ വൈദ്യുതോൽപാദന കേന്ദ്രത്തിൽ ഇടിമിന്നലിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു. ഇതോടെ മേഖലയിലെ വൈദ്യുതി വിതരണം മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.