അജ്മീര്‍: അക്ബര്‍ ചക്രവര്‍ത്തിയെ തീവ്രവാദികളിലൊരാളാക്കിയ രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്നാമിയുടെ പ്രസ്താവന വിവാദമായി.
രാജസ്ഥാനിലെ അജ്മീറിലുള്ള അക്ബര്‍ കോട്ടയുടെ (അജ്മീര്‍ കില) പേര് അജ്മീര്‍ കോട്ട എന്നാക്കിയതിന് പിറകെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്‍െറ പേര് മാറ്റിയത് തീവ്രവാദി നാമമായതുകൊണ്ടാണെന്ന പരാമര്‍ശം ബി.ജെ.പി മന്ത്രി നടത്തിയത്.
അക്ബറിന്‍െറ പേര് മാറ്റിയതിന് തനിക്ക് ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. താനൊരു ദേശീയവാദിയാണെന്നും തീവ്രവാദികളുടെ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലങ്ങളെല്ലാം മാറ്റാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പ്രസ്താവന അദ്ദേഹം പിന്നീട് തിരുത്തി.
തീവ്രവാദിയെന്നല്ല താന്‍ ഉപയോഗിച്ചതെന്നും പുറത്തുനിന്നുള്ള ആക്രമണകാരി എന്നാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയെ ആക്രമിച്ച ഭരണാധികാരിയാണ് അക്ബര്‍. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാനെന്ന് വിളിക്കുന്ന അധ്യായങ്ങള്‍ പാഠപുസ്തകത്തില്‍നിന്ന് നീക്കിയത്.
മഹാറാണ പ്രതാപാണ് മഹാനെന്നാണ് പുതിയ ഗവേഷണങ്ങളില്‍ വ്യക്തമായിരിക്കുന്നത്. ഇടതു ചിന്തകരാണ് ചരിത്രം വളച്ചൊടിച്ചതെന്നും ദേവ്നാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.