രാജസ്ഥാനിലെ വെട്ടുകിളി ശല്യം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന്

ജയ്പൂർ: സംസ്ഥാനത്തെ വെട്ടുകിളി ശല്യം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ കൃഷിമന്ത്രി ലാൽചന്ദ് കഠാരിയ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നഷ്ടം സംഭവിച്ച കർഷകർക്ക് കേന്ദ്രഫണ്ടിൽ നിന്ന് ആശ്വാസതുക ഉടൻ നൽകണമെന്നും കഠാരിയ വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഖാരിഫ് 2019 സീസണിലെ കർഷകർക്ക് നൽകാനുള്ള ഇൻഷുറൻസായ 380കോടി അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഉടൻ കർഷകർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

രാജസ്ഥാനില്‍ വെട്ടുകിളി ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വ്യോമസേനാ ഹെലികോപ്ടറുകള്‍ കഴിഞ്ഞ ഞായറാഴ്ച തന്നെ പ്രതിരോധപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വ്യോമസേനയുടെ എംഐ17 ഹെലികോപ്ടറുകള്‍ ഉപയോഗപ്പെടുത്തി വെട്ടുകിളികളെ തുരത്താനുള്ള നടപടികളായിരുന്നു സര്‍ക്കാര്‍ ആരംഭിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെട്ടുകിളികള്‍ക്കെതിരെ പ്രയോഗിക്കാനാരംഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യോമസേന പങ്കാളിയായത്

രണ്ട് മാസമായി ജോധ്പുരില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിച്ചേരുകയാണ്. കെനിയ, പാക്കിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് വെട്ടികിളികള്‍ കൂട്ടമായി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാറ്റുമൊക്കെ ഇവയുടെ ദേശാടനത്തിന് കാരണമാകാറുണ്ട്.

Tags:    
News Summary - Rajasthan Agriculture minister urges Centre to declare locust menace national disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.