ജയ്പുർ: രാജസ്ഥാനിൽ ബി.ജെ.പി 131 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിൽ അസംതൃപ്തി പുകയുന്നു. ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ട ചില എം.എൽ.എമാർ രാജിവെച്ചു.
മന്ത്രി സുരേന്ദ്ര ഗോയലിന് പിന്നാലെ നഗൗർ മണ്ഡലത്തിലെ എം.എൽ.എ ഹബീബു റഹ്മാനാണ് പാർട്ടി വിട്ടത്. രാംഗഞ്ചിലെ എം.എൽ.എ ചന്ദ്രകാന്ത മേഖ്വാൾ സ്വതന്ത്രയായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയതിനെതിരെ അനുയായികൾക്ക് അതൃപ്തിയുള്ളതിനാലാണ് ബി.ജെ.പിയിൽനിന്ന് രാജിവെച്ചതെന്നും ഭാവിപരിപാടി പിന്നീട് തീരുമാനിക്കുമെന്നും ഹബീബു റഹ്മാൻ പറഞ്ഞു. സുരേന്ദ്ര ഗോയൽ അഞ്ചുതവണ എം.എൽ.എയായിരുന്നു.
രണ്ടുതവണ എം.എൽ.എയായിരുന്ന സഞ്ജന അഗ്രിക്കും ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 20,000 വോട്ടിന് ജയിച്ച തനിക്ക് അവസരം നൽകാത്തതിന് കാരണം അറിയില്ലെന്ന് സഞ്ജന പറഞ്ഞു. വീണ്ടും മത്സരിക്കാൻ ശ്രമം തുടരും. ടിക്കറ്റ് ലഭിച്ചില്ലെങ്കിലും പാർട്ടിയിൽ തുടരുമെന്ന് അവർ കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ 85 സിറ്റിങ് എം.എൽ.എമാരുണ്ട്. 26 പേരെയാണ് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.