വികൃതി കാട്ടിയ കുട്ടികളെ എട്ട് മണിക്കൂർ തലകീഴായി കെട്ടിത്തൂക്കി രക്ഷിതാക്കൾ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ആറും പത്തും വയസുള്ള കുട്ടികളോടാണ് ക്രൂരത കാട്ടിയത്.
കുട്ടികളെ കാലിൽ ചങ്ങല ഉപയോഗിച്ച് തലകീഴാക്കി കെട്ടിത്തൂക്കിയ ശേഷം രക്ഷിതാക്കൾ ഇരുവരും ജോലിക്ക് പോകുകയായിരുന്നു. എട്ടു മണിക്കൂറോളം കുട്ടികൾ തൂങ്ങിക്കിടന്ന് കരഞ്ഞു. വൈകീട്ടോടെ, കരച്ചിൽ കേട്ട് എത്തിയവർ നോക്കിയപ്പോഴാണ് കുട്ടികളുടെ ദാരുണാവസ്ഥ വ്യക്തമായത്.
ഇവർ ഉടൻ പൊലീസിനെയും കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസ് രക്ഷിതാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാൽ, കുട്ടികൾ വികൃതി കാട്ടിയതിനാണ് ശിക്ഷിച്ചതെന്നും ഇനിയും ചെയ്യുമെന്നുമായിരുന്നു രക്ഷിതാക്കളുടെ മറുപടി. തുടർന്ന് രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പല ദിവസങ്ങളിലും വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കുട്ടികളെ രക്ഷിതാക്കൾ ക്രൂരമായി മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്യാറുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.