ജയ്പൂർ: സംസ്ഥാനത്ത് പുതിയതായി 19 ജില്ലകളും മൂന്ന് പുതിയ ഡിവിഷനൽ ആസ്ഥാനങ്ങളും രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണിതെന്നാണ് സർക്കാരിന്റെ വാദം. നിലവില്‍ 33 ജില്ലകളാണ് രാജസ്ഥാനിലുള്ളത്. പാലി, സീകര്‍, ബന്‍സ്വാര എന്നിവയാണ് പുതിയ ഡിവിഷണല്‍ ആസ്ഥാനങ്ങള്‍.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. പല ജില്ലകളിലും ആസ്ഥാനങ്ങളും വിവിധ സ്ഥലങ്ങളും തമ്മില്‍ 100 കിലോമീറ്ററിലധികം ദൂരം നില്‍നില്‍ക്കുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജില്ലകള്‍ ചെറുതാണെങ്കില്‍ അത് ഫലപ്രദമായ ക്രമസമാധാനനില പരിപാലിക്കുന്നതില്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ രാഷ്ട്രീയ മുതലെടുപ്പാണ് ഇതിലൂടെ ഗെഹ്ലോട്ട് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി നേതാവ് വസുന്ധരാ രാജെ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.