രാജസ്ഥാനിലെ കലാപബാധിതമായ കരൗലിയിൽ കർഫ്യൂ ഏപ്രിൽ 10 വരെ നീട്ടി

അക്രമ ബാധിത നഗരത്തിലെ ക്രമസമാധാന നില കണക്കിലെടുത്ത് രാജസ്ഥാനിലെ കരൗലിയിൽ ഏർപ്പെടുത്തിയ കർഫ്യൂ ഏപ്രിൽ 10 രാവിലെ 12 വരെ നീട്ടി.

കർഫ്യൂവിൽ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12 വരെ ഇളവ് പ്രഖ്യാപിച്ചു. ഈ സമയത്ത് അവശ്യ സാധനങ്ങൾ വിൽക്കാം. പച്ചക്കറി-പഴക്കടകൾ, ജനറൽ സ്റ്റോറുകൾ, ഡയറികൾ, ഇന്ധന സ്റ്റേഷനുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ ഈ സമയത്ത് പ്രവർത്തിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കരൗലി വർഗീയ കലാപത്തിന് ശേഷം അജ്മീർ കലക്ടർ നഗര, ഗ്രാമ പ്രദേശങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തി ഉത്തരവിട്ടിരുന്നു. സാമുദായിക സൗഹാർദം തകർക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. പൊതു ഇടങ്ങളിലും ആരാധനാലയങ്ങളിലും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് ഈ ഉത്തരവ്. അതേസമയം, കോട്ട, ബിക്കാനീർ, ജോധ്പൂർ, അജ്മീർ എന്നിവിടങ്ങളിലും സെക്ഷൻ 144 നടപ്പാക്കിയിട്ടുണ്ട്.

ഹിന്ദു പുതുവത്സരം പ്രമാണിച്ച് നടത്തിയ റാലി മുസ്‍ലിം ഭൂരിപക്ഷ മേഖലയിലൂടെ കടന്നുപോകവേ പള്ളിക്കു നേരെ ആക്രമണം ഉണ്ടായി. ഇതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 

Tags:    
News Summary - Rajasthan: Curfew in violence-hit Karauli extended till April 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.