വിവാഹിതയായ സ്​ത്രീ മറ്റൊരാൾക്കൊപ്പം താമസിക്കുന്നത്​ നിയമവിരുദ്ധമെന്ന്​ രാജസ്​ഥാൻ ഹൈകോടതി

ജയ്​പൂർ: വിവാഹിതയായ സ്​ത്രീ മറ്റൊരാൾക്കൊപ്പം ഒരുമിച്ച്​ താമസിക്കുന്നത്​ നിയമ വിരുദ്ധമാണെന്ന്​ രാജസ്​ഥാൻ ഹൈക്കോടതി. ആഗസ്റ്റ്​ 12ന്​ ജസ്റ്റിസ്​ സതീഷ്​ കു​മാർ പുറപ്പെടുവിച്ച ഉത്തരവിൽ ഹരജിക്കാരിക്ക്​​ ഭർത്താവിൽ നിന്ന്​ പൊലീസ്​ സംരക്ഷണം നൽകാനാവി​െല്ലന്നും വ്യക്തമാക്കി.

ഭർത്താവിന്‍റെ ഗാർഹിക പീഡനത്തെ തുടർന്നാണ്​ താൻ വീട്​ വിട്ടതെന്നും പൊലീസ്​ സംരക്ഷണം വേ​ണമെന്നും ആവശ്യ​പ്പെട്ടായിരുന്നു ജുൻജുനു ജില്ലയിൽ നിന്നുള്ള 30കാരി ഹരജി നൽകിയത്​. ഒരുമിച്ച്​​ താമസിക്കുന്ന 30കാരിയും 27കാരനായ പങ്കാളിയും പ്രായപൂർത്തിയായവരാണെന്നും അതിന്​ അനുവാദം നൽകണമെന്നും​ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. സ്​ത്രീ വിവാഹിതയാണെങ്കിലും ഭർത്താവിന്‍റെ പീഡനം മൂലം പിരിഞ്ഞ്​ താമസിക്കുകയാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു.

'രേഖകൾ പരിശോധിക്കു​​േമ്പാൾ ഹരജിക്കാരി വിവാഹിതയാണെന്ന്​ വ്യക്തമാണ്​. വിവാഹമോചനം നേടിയിട്ടില്ലാത്ത പരാതിക്കാരി 27കാരന്‍റെ കൂടെ ഒരുമിച്ച്​ താമസിക്കുകയാണ്​. ഇത്തരമൊരു സാഹചര്യത്തിൽ ഇരുവരും തമ്മിലുള്ള ബന്ധം നിയമവിരുദ്ധമാണ്' -കോടതി നിരീക്ഷിച്ചു.

വിധി പ്രസ്​താവിക്കവെ സമാനമായ ​കേസിൽ അലഹബാദ്​ ഹൈകോടതി പൊലീസ്​ സംരക്ഷണം നിഷേധിച്ച സംഭവം കോടതി ചൂണ്ടിക്കാട്ടി. ​നേരത്തെ ജൂണിലും രാജസ്​ഥാൻ ഹൈകോടതി ഇത്തരം ഒരു കേസിൽ കമിതാക്കൾക്ക്​ സംരക്ഷണം നിഷേധിച്ചിരുന്നു.

Tags:    
News Summary - Rajasthan HC says Live-in relationship between man, married woman 'illicit'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.