ആശാറാം ബാപ്പുവിന്​ ജാമ്യം നൽകരുത്​; സുപ്രീംകോടതിയിൽ സത്യവാങ്​ മൂലം സമർപ്പിച്ച്​ രാജസ്ഥാൻ സർക്കാർ

ജയ്​പൂർ: ബലാത്സംഗക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവാദ ആത്മീയ നായകൻ ആശാറാം ബാപ്പുവിന്‍റെ​ ജാമ്യ ഹരജിക്കെതിരെ രാജസ്ഥാൻ സർക്കാർ. ചികിത്സയുടെ പേരുപറഞ്ഞ്​ രാജസ്ഥാനിൽ നിന്നുംകസ്റ്റഡി മാറ്റാനുള്ള നീക്കമാണ്​ നടക്കുന്നതെന്ന്​ രാജസ്ഥാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിലൂടെ അറിയിച്ചു.

''വൈദ്യചികിത്സയുടെ മറവിൽ കസ്റ്റഡിയിലെ സ്ഥലം മാറ്റാൻ ശ്രമിക്കുകയാണ്​. ഇത്തരം മാറ്റം നിയമ പ്രക്രിയയുടെ ദുരുപയോഗമാണ്. അദ്ദേഹത്തിന്​ നിലവിൽ ആരോഗ്യ പ്രശ്​നങ്ങളില്ല. അറസ്റ്റിലായ ദിവസം മുതൽ അടിയന്തര വൈദ്യസഹായം ലഭിക്കുമെന്ന ആശങ്ക പ്രതി ഉന്നയിക്കുകയായിരുന്നു. ഡോക്ടറുടേതെന്ന പേരിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് ഒരു സന്ദർഭത്തിൽ തെറ്റാണെന്ന് പോലും കണ്ടെത്തി. അദ്ദേഹം നിലവിൽ ചികിത്സ തേടുന്ന ജോധ്​പൂർ സർവകലാശാലയിൽ മികച്ച ചികിത്സ സൗകര്യങ്ങളുണ്ട്​്​'' -സത്യവാങ്​ മൂലത്തിൽ പറഞ്ഞു.

കേസിന്‍റെ നാൾവഴികൾ

2013 ആഗസ്​റ്റ്​ 15: ആശ്രമത്തിൽ ചികിൽസക്കെത്തിയ ദലിത്​ പെൺകുട്ടിയെ ആശാറാം ബാപ്പു ബലാൽസംഗം ചെയ്​തു

2013 ആഗ്​സ്​റ്റ്​ 20: ബലാൽസംഗ കേസിൽ പെൺകുട്ടിയുടെ അച്​ഛൻ ഡൽഹി പൊലീസിൽ പരാതി നൽകി. കേസ്​ പിന്നീട്​ ജോധ്​പൂർ പോലീസിന്​ കൈമറി

2013 ആഗസ്​റ്റ്​ 23: ആശാറാം ബാപ്പുവി​​​​െൻറ അനുയായികൾ ഡൽഹിയിലെ കമല മാർക്കറ്റിലെ പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ചു

2013 ആഗസ്​റ്റ്​ 31: കേസുമായി ബന്ധപ്പെട്ട്​ ആശാറാം ബാപ്പുവിനെ ജോധ്​പൂർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

2013 നവംബർ 6: ​ആശാറാം ബാപ്പുവിനെതിരെ ജോധ്​പൂർ പൊലീസ്​ കുറ്റപ്പത്രം സമർപിച്ചു

2013 നവംബർ 8: രാജസ്ഥാൻ ഹൈകോടതി കേസിലെ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ടു. എത്രയും പെ​െട്ടന്ന്​ കേസിലെ വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചു.

2014 ഫെബ്രുവരി 7: ആശാറാം ബാപ്പുവിനെതിരായ കേസ്​ ​േജാധ്​പൂർ കോടതിയുടെ പരിഗണനയിൽ

2014 ഫെബ്രുവരി 13: ആശാറാം ബാപ്പു ബലാൽസം​ഗകേസിൽ കുറ്റക്കാരനല്ലെന്ന്​ കോടതിയിൽ വാദിച്ചു

ആഗസ്​റ്റ്​ 19: സുപ്രീംകോടതി ആശാറാം ബാപ്പുവി​​​​െൻറ ജാമ്യാപേക്ഷ നിരസിച്ചു

2015 ജനുവരി 1: സുപ്രീംകോടതി നിർദേശപ്രകാരം എയിംസിലെ ഏഴംഗ സംഘം ആശാറാം ബാപ്പുവിനെ പരിശോധിച്ചു

2015 ഫെബ്രുവരി: കേസിലെ സാക്ഷികളിലൊരാളായ രാഹുൽ കെ സച്ചാൻ കോടതിക്ക്​ പുറത്ത്​ ആക്രമിക്കപ്പെട്ടു

ജൂലൈ 8 2015: സാക്ഷിയായ സുധ പതക്​ ആശാറാമി​​​​െൻറ പ്രവർത്തനങ്ങളെ കുറിച്ച്​ അറിവില്ലെന്ന്​ മൊഴി നൽകി.

ജൂലൈ 12കേസിലെ സാക്ഷിയായ ​കൃപാൽ സിങനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച്​ കൊന്നു.

ഏപ്രിൽ 7 2018: കേസിലെ അന്തിമവാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി

ഏപ്രിൽ 25 2018: ബലാൽസംഗകേസിൽ ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന്​ കണ്ടെത്തി

Tags:    
News Summary - Rajasthan objects to Asaram Bapu’s bail plea in SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.