ജയ്പൂർ: സീനിയർ പൊലീസ് ഒാഫീസറുടെ കൂടെ ശരീരം പങ്കുവെക്കുന്ന അശ്ലീല വീഡിയോ അറിയാതെ സ്വന്തം വാട്സാപ്പ് സ്റ്റാറ്റസാക്കിയ വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ. വിഡിയോയിൽ കേൺസ്റ്റബളിന്‍റെ ആറു വയസുള്ള മകനെ കൂടെ കാണുന്നുണ്ട്. ഇതു ചൂണ്ടികാണിച്ച് കോൺസ്റ്റബിളിന്‍റെ ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ 'പോക്സോ' ചുമത്തിയാണ് പൊലീസ് ഒാഫീസറെയും വനിതാ കോൺസ്റ്റബിളിനെയും അറസ്റ്റ് ചെയതത്. അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയുമാണ് രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ പുഷ്കറിലെ ആഡംബര റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. റിസോർട്ടിലെ നീന്തൽകുളത്തിൽ നടത്തിയ സ്വകാര്യ ആഘോഷം യുവതി തന്‍റെ മൊബൈലിൽ പകർത്തി. ശരീരം പങ്കുവെക്കുന്നതടക്കമുള്ള വിഡിയോയിൽ യുവതിയുെട ആറു വയസുള്ള മകനെയും കാണുന്നുണ്ട്. ഫോണിലെ രഹസ്യ ഫോൾഡറിൽ വിഡിയോ സേവ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അത് യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസാകുകയായിരുന്നു. ഉടനെ വിഡിയോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായി.
വിഡിയോ കണ്ട യുവതിയുടെ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. മകന്‍റെ മുമ്പിലുള്ള ശാരീരക ബന്ധം ചൂണ്ടികാണിച്ച് പോക്സോ ചുമത്തി കേസെടുക്കണമെന്നായിരുന്നു പരാതി. സർക്കിൾ ഓഫിസർ മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ, ഈ പരാതികളോട് അനൂകൂലമായല്ല ആദ്യം പൊലീസ് പ്രതികരിച്ചത്. വനിതാ കോൺസ്റ്റബിളിനെയും സർക്കിൾ ഓഫിസറെയും സഹായിക്കുന്ന നിലപാടെടുത്ത രണ്ട് പൊലീസ് ഒാഫീസർമാരെയും സ്റ്റേഷൻ ഹൗസ് ഒാഫീസർമാരെയും സസ്പെൻറ് ചെയ്തിട്ടുണ്ട്.
കൽവാറിലുള്ള അമ്മാവന്‍റെ വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയതത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈ മാസം 17വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ അറസ്റ്റിലായ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയും 17 വരെ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.