മുത്തലാഖ്​ ചൊല്ലി; ഭർതൃബന്ധുക്കൾ​ ബലാത്സംഗം ചെയ്​തെന്നും പരാതി

ജയ്​പൂർ: ഭർത്താവ്​ മുത്തലാഖ്​ ചൊല്ലിയ ശേഷം ഭർതൃപിതാവും അദ്ദേഹത്തി​​െൻറ സഹോദരനും ചേർന്ന്​ ബലാത്സംഗം ചെയ്​ തതായി യുവതിയുടെ പരാതി.

രാജസ്ഥാൻ സ്വദേശിനിയായ 25കാരിയാണ്​ ഭർതൃ ബന്ധുക്കൾക്കെതിരെ പരാതിയുമായി പൊലീസ്​ സ്​റ്റേഷനിലെത്തിയത്​​. ഭർത്താവ്​ തന്നെ മൂന്ന്​ തവണ തലാഖ്​ ചൊല്ലി. ഇത്​ എതിർത്തപ്പോൾ ഭർത്താവി​​െൻറ പിതാവും അദ്ദേഹത്തി​​െൻറ സഹോദരനും ചേർന്ന്​ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു. ഭർതൃസഹോദരൻ മർദ്ദിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്​.

പരാതിയുടെ അടിസ്ഥാനത്തിൽ മുത്തലാഖിന് ഭർത്താവിനെതിരെ കേസെടുത്തതായി പൊലീസ്​ അറിയിച്ചു. ഭർതൃ പിതാവിനും ബന്ധ​ുക്കൾക്കുമെതിരെ കൂട്ട ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്​. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ്​ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Rajasthan Woman Given Triple Talaq, Then Raped By In-Laws: Police -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.