ജയ്പുർ: കോവിഡിെൻറ രണ്ടാം തരംഗം മറികടക്കുക രോഗം ബാധിച്ചവർക്ക് അത്ര എളുപ്പമായിരുന്നില്ല. മറ്റ് അസുഖങ്ങൾ ഇല്ലാത്തവർ പോലും രണ്ടാംതരംഗത്തിൽ കിതച്ചു. 28 ദിവസം വെൻറിലേറ്റിൽ കഴിഞ്ഞതിന് ശേഷം കോവിഡ് യുദ്ധം ജയിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ഒരു യുവതി.
32 ദിവസമായിരുന്നു രൂപാലി ശ്രീവാസ്തവയുടെ ആശുപത്രി വാസം. ഇതിൽ 28ദിവസം വെൻറിലേറ്ററിലും. രൂപാലി ശ്രീവാസ്തവയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആശുപത്രി ജീവക്കാരും.
28 ദിവസം ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു രൂപാലി. ഏപ്രിൽ 21നാണ് 27കാരിയായ രൂപാലിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ശരീരത്തിൽ ഒാക്സിജെൻറ അളവ് ക്രമാതീതമായി താഴ്ന്നുകൊണ്ടിരുന്നു. ഏപ്രിൽ 26ന് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
കോവിഡ് ചികിത്സ മാനദണ്ഡപ്രകാരം പ്ലാസ്മ ചികിത്സക്ക് വിധേയമാക്കിയെങ്കിലും അത് ഫലം കണ്ടില്ല. ഒാക്സിജെൻറ അളവ് 30ലേക്കെത്തുകയും എച്ച്.ആർ.സി.ടി പരിശോധനയിൽ സി.ടി.സി സ്കോർ 21/25ലെത്തുകയും ചെയ്തു. ഇതോടെ രൂപാലിയെ വെൻറിലേറ്ററിലേക്ക് മാറ്റി. ദൈനംദിന മരുന്നുകളും കാൻസർ മരുന്നുകളും രൂപാലിക്ക് നൽകി.
ദിവസങ്ങൾക്കകം ആരോഗ്യനിലയിൽ പുരോഗതി കണ്ടുതുടങ്ങി. ഒാക്സിജെൻറ അളവ് 67 മുതൽ 72 ലേക്കെത്തി. പിന്നീട് ചികിത്സയിലൂടെ 25ദിവസങ്ങൾക്ക് ശേഷം 88 ലേക്കെത്തി. ആശുപത്രി വിടുേമ്പാൾ 93 ആണ് രൂപാലിയുടെ ഒാക്സിജെൻറ അളവെന്ന് ജയ്സ്വാൾ ആശുപത്രിയിലെ ഡോക്ടറായ കേവൽ കൃഷ്ണ പറയുന്നു.
ആശുപത്രി വാസത്തേക്കാൾ ഉപരി 18 മാസം പ്രായമായ തെൻറ കുഞ്ഞിനെ 32 ദിവസം കാണാതിരുന്നതാണ് ഏറ്റവും പ്രയാസപ്പെടുത്തിയതെന്ന് രൂപാലി പറയുന്നു. 'എന്നാണ് എന്നെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ഒാർമയില്ല, അത്രക്ക് വഷളായിരുന്നു. പക്ഷേ ആശുപത്രി സംഘത്തോട് നന്ദി പറയുന്നു. ഞാൻ കോവിഡിന് എതിരായ യുദ്ധം ജയിച്ചു. എെൻറ കുഞ്ഞ് എനിക്കായി കാത്തിരിക്കുന്നു, ഞാൻ അവിടെ വേണം. അതിനുവേണ്ടിയാണ് എെൻറ ജീവൻ തിരിച്ചുനൽകിയത്' -രൂപാലി പറയുന്നു.
32 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂക്കളും ആശംസകളും നൽകിയാണ് രൂപാലിയെ ആശുപത്രിയിൽവിന്ന് ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും സംഘം വീട്ടിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.