ന്യൂഡൽഹി: കേരളത്തിലെ വിമാന, ഉരുൾപൊട്ടൽ ദുരന്തവാർത്തകൾക്ക് അർഹിക്കുന്ന പ്രധാന്യം നൽകാത്ത ദേശീയമാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഇരുദുരന്തത്തിലും 35ഓളം പേർ മരിച്ചപ്പോൾ നടൻ സുശാന്തിെൻറ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടർച്ചയായി ചർച്ച ചെയ്യുകയായിരുന്നു ദേശീയചാനലുകൾ.
''ഒരു നടെൻറ മരണം ടാബ്ലോയിഡ് സോപ്പ് ഓപ്പറയായി അവതരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ വാർത്തകളുണ്ടെന്ന് നമ്മുടെ ബഹളമയമായ ചാനലുകൾക്ക് മനസ്സിലാകണമെങ്കിൽ ഏറെ പ്രയാസമാണ്. വാർത്തയെന്നത് സേവന വിഭാഗമാണ്. അനാവശ്യ വിവാദങ്ങളല്ല. വിവരങ്ങൾ വിനോദമല്ല. ദുഃഖത്തിെൻറ വേളയിൽ കേരളത്തിന് പ്രാർത്ഥനകൾ!'' എന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.