ആ പെൺകുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കിൽ എന്താകുമായിരുന്നു രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ..? ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കശ്മീർ താഴ്വരയിൽനിന്നുള്ള ഒരാളോ ആയിരുന്നുവെങ്കിൽ ഇങ്ങനെയാകുമായിരുന്നോ നമ്മൂെട പ്രതികരണം...?
രാജ്യത്തെ തലമുതിർന്ന മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായിയുടെതാണ് മനസ്സാക്ഷി കീറിപ്പൊളിക്കുന്ന ഇൗ ചോദ്യം. ഇൗ കൊല നടന്നത് രാജ്യ തലസ്ഥാനത്തായിരുന്നുവെങ്കിൽ ഇങ്ങനെയാകുമായിരുന്നോ നമ്മുടെ മൗനം...?
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് ജമ്മു കശ്മീരിലെ കത്വയിൽ ഏട്ട് വയസുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തെക്കുറിച്ച് ‘ഇന്ത്യാ ടുഡേ’ ചാനലിലെ തെൻറ വാർത്താ പരിപാടിയിലാണ് രജ്ദീപ് പൊട്ടിത്തെറിച്ചത്. ഇപ്പോൾ നമ്മൾ ഉണർന്നില്ലെങ്കിൽ ഇനി എപ്പോഴാണ് നമ്മൾ എഴുന്നേൽക്കുക...? രജ്ദീപ് ചോദിക്കുന്നു.
മൂന്ന് മാസക്കാലത്തോളം ക്രൂരമായ മൗനമാണ് ഇൗ പിഞ്ചു കുഞ്ഞിെൻറ കൊലപാതകത്തോട് രാജ്യം പുലർത്തിയത്. എന്നാൽ, ഇപ്പോൾ അതിശക്തമായ പ്രതികരണങ്ങളാണ് കൊലപാതകത്തിനെതിരെ രാജ്യത്ത് നിന്ന് ഉയർന്നു വരുന്നത്. കൊലപാതകത്തോടുള്ള തെൻറ അമർഷവും പ്രതിഷേധവും രജ്ദീപ് പരസ്യമായി പ്രകടിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിർണായകമായ ചില കാര്യങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു.
രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും അപമാനമുണ്ടാക്കുന്ന സംഭവമാണ് കത്വയിൽ ഉണ്ടായതെന്ന് രാജ്ദീപ് സർദേശായി പറഞ്ഞു. പക്ഷേ എന്തുകൊണ്ടാണ് ഒരിക്കലും ന്യായീകരിക്കാനാവത്ത കത്വ സംഭവത്തെ പ്രതിരോധിച്ച് ജമ്മുവിലെ ബി.ജെ.പി മന്ത്രിമാർ രംഗത്തെത്തുന്നത്..? പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുേമ്പാൾ അതിനെ പ്രതിരോധിക്കാൻ ‘ഭാരത് മാതാ കീ ജയ്..’ ‘ജയ് ശ്രീറാം...’ തുടങ്ങിയ മുദ്രവാക്യങ്ങൾ മുഴങ്ങുന്നതിെൻറ കാരണെമന്താണ്..?
കേസിൽ ജമ്മു കശ്മീർ പൊലീസിനെ കുറ്റപത്രം സമർപ്പിക്കുന്നതിൽ നിന്ന് ബാർ കൗൺസിൽ തടയാൻ ശ്രമിക്കുന്നതിെൻറ പിന്നിലെ വികാരമെന്താണ്...?
നിയമം സംരക്ഷിക്കേണ്ടവർ തന്നെ അത് തകർക്കുന്ന കാഴ്ചയാണ് ജമ്മു കശ്മീരിൽ കാണുന്നത്. ഇത് ഭാവിക്ക് ഒട്ടു ശുഭകരമാവില്ല. കത്വ ബലാത്സംഗത്തിലെ പ്രതികൾക്ക് ശക്തമായ ശിക്ഷ കിട്ടണമെന്നും രാജദീപ് പറഞ്ഞു. രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.