െചന്നൈ: രാഷ്ട്രീയത്തിലേക്ക് ഉടൻ പ്രവേശിക്കുമെന്ന് വ്യക്തമാക്കി തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ചെന്നൈയിൽ താരത്തിെൻറ ആരാധകരുടെ സംഘടനയായ രജനി മക്കൾ മൻട്രം ജില്ല നേതാക്കളുമായി രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ എന്തു തീരുമാനമെടുത്താലും ജില്ല സെക്രട്ടറിമാർ തനിക്കൊപ്പം നിൽക്കുമെന്ന് അറിയിച്ചു. കഴിയുന്നത്രയും വേഗത്തിൽ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തും' -യോഗത്തിന് ശേഷം രജനീകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തേ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്തിനോട് രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. കഴിഞ്ഞ മാസം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് രജനീയുടെ പേരിൽ പ്രചരിച്ചിരുന്നു. അത് തെൻറ കത്ത് അല്ലെന്നും അത്തരത്തിലൊരു കത്ത് താൻ പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'പ്രചരിപ്പിച്ചിരുന്ന കത്ത് തേൻറതല്ല. ഡോക്ടറുമാരുടെ നിർദേശം സത്യമായിരുന്നു. എന്നാൽ എെൻറ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച കാര്യത്തിൽ രജനി മക്കൾ മൻട്രവുമായി ആലോചിച്ച് തീരുമാനമെടുക്കും' -രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.
അതേസമയം രജനീകാന്ത് ബി.ജെ.പിയിൽ ചേരുമെന്നും ചിലപ്പോൾ പുതിയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഘടകകക്ഷിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.