ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് ശ്രീപെരുംപുത്തൂരിൽ കൊല്ലപ്പെട്ട മറ്റു 15 പേരുടെ കുടുംബാംഗങ്ങൾ ഗവർണർ ബൻവാരിലാൽ പുേരാഹിതിന് നിവേദനം നൽകി. ബുധനാഴ്ച രാവിലെയാണ് ഗവർണറുമായി ഇവർ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞദിവസം പ്രതികളിലൊരാളായ പേരറിവാളെൻറ മാതാവ് അർപുതമ്മാൾ രാജ്ഭവനിലെത്തി ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ പേരറിവാളൻ ഉൾപ്പെടെ ഏഴു തടവുകാരെയും മോചിപ്പിക്കണമെന്ന തമിഴ്നാട് സർക്കാറിെൻറ ശിപാർശ അംഗീകരിക്കണമെന്നായിരുന്നു അർപുതമ്മാളുടെ ആവശ്യം. പുതിയ സാഹചര്യത്തിൽ ഗവർണർ ഉടനടി തീരുമാനമെടുക്കില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.