ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ച് രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതി നളിനി. രാജീവ് വധക്കേസിലെ പ്രതികളോട് താൻ ക്ഷമിച്ചിരിക്കുന്നുവെന്നും അവരെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് രാഹുലിന് നന്ദിയറിച്ച് നളിനി രംഗത്തെത്തിയത്. ന്യൂസ് 18 ചാനലിന് അയച്ച കത്തിലാണ് നളിനി ഇക്കാര്യം വ്യക്തമാക്കിയത്.
ജയിൽ നിന്നും പുറത്ത് പോയതിന് ശേഷം ഭർത്താവിനും മകൾക്കുമൊപ്പം സമാധനപരമായ ജീവിതം നയിക്കാനാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു. കേന്ദ്രസർക്കാറിൽ നിന്നും ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ് പ്രതീക്ഷിക്കുന്നത്. തെൻറ ജീവിതത്തിലെ വേദനകളെല്ലാം മറക്കാനാണ് ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും തമിഴ്നാട് സർക്കാർ വിട്ടയക്കുമെന്നാണ് സൂചന. പേരറിവാളൻ ഉൾപ്പടെയുള്ളവരുടെ ദയാഹരജികൾ പരിഗണിക്കണമെന്ന് തമിഴ്നാട് ഗവർണറോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. അതേ സമയം, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതിനോട് കേന്ദ്രസർക്കാറിന് അനുകൂല സമീപനമല്ല ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.