ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരായ നളിനി-മുരുകൻ എന്നിവർക്ക് വിദേശത്തെ കുടുംബാംഗങ്ങളുമായി വാട്സാപ്പ് വിഡിയോകാളിൽ സംസാരിക്കാൻ മദ്രാസ് ഹൈകോടതി അനുമതി. നളിനിയുടെ മാതാവ് പത്മ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസുമാരായ കൃപാകരൻ, വേലുമണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് ലണ്ടനിലും ശ്രീലങ്കയിലുമുള്ള കുടുംബാംഗങ്ങളുമായി സംസാരിക്കാം. തടവുകാർക്ക് വിദേശ രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. രാജ്യത്തിനകത്തുള്ള ബന്ധുക്കളുമായി മാസത്തിൽ മൂന്നുതവണ 30 മിനിറ്റിൽ കവിയാതെ സംസാരിക്കാനാണ് അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.