ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളന് ആദ്യമായി പരോൾ. അസുഖബാധിതനായി കിടപ്പിലായ പിതാവിനെ സന്ദർശിക്കാനാണ് തമിഴ്നാട് സർക്കാർ ഒരു മാസത്തെ ‘സാധാരണ അവധി’ അനുവദിച്ചത്. പേരറിവാളെൻറ അമ്മ അർപ്പുതം അമ്മാളിെൻറ അഭ്യർഥന പരിഗണിച്ചാണിത്. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ 26 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ് പേരറിവാളൻ കഴിയുന്നത്.
1991 മേയ് 21ന് രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഏതാനും ദിവസത്തിനകമാണ് പേരറിവാളൻ എന്ന അറിവ് അറസ്റ്റിലാകുന്നത്. അന്ന് വെറും 19 വയസ്സുകാരനായിരുന്നു. 1991ൽതന്നെ ജയിലിലായ േപരറിവാളൻ ഇപ്പോൾ പുറത്ത് കഴിഞ്ഞതിനെക്കാൾ കാലം തടവറയിൽ ചെലവഴിച്ചു കഴിഞ്ഞു. അഡ്വക്കറ്റ് ജനറലിെൻറ അഭിപ്രായം തേടിയശേഷം ആഭ്യന്തര വകുപ്പ്, വെല്ലൂർ സെൻട്രൽ ജയിൽ ഡി.െഎ.ജിക്കാണ് പേരറിവാളനെ പരോളിൽ വിടാൻ ഉത്തരവ് നൽകിയത്. പ്രതി പുറത്തു കഴിയുന്ന 30 ദിവസവും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
പേരറിവാളനൊപ്പം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കേസിലെ മറ്റു പ്രതികളായ മുരുകൻ, ശാന്തൻ എന്നിവരും വെല്ലൂർ സെൻട്രൽ ജയിലിലുണ്ട്. കേസിലെ മറ്റൊരു പ്രതിയും മുരുകെൻറ ഭാര്യയുമായ നളിനി ശ്രീഹരൻ വനിത ജയിലിലുമാണ് കഴിയുന്നത്. പേരറിവാളെൻറ അമ്മ നേരത്തേ പലപ്രാവശ്യം പരോളിന് സർക്കാറിനെ സമീപിച്ചിരുന്നെങ്കിലും അപേക്ഷകളെല്ലാം തള്ളുകയായിരുന്നു.
ഡി.എം.കെ അടക്കം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയായിരുന്നു പരോളിന് ശ്രമിച്ചത്. കഴിഞ്ഞ മാസം പരോൾ അപേക്ഷ തമിഴ്നാട് നിയമസഭയിൽ ചർച്ചയായപ്പോൾ സർക്കാർ അഡ്വക്കറ്റ് ജനറലിെൻറ അഭിപ്രായം തേടിയതായി മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമി അറിയിച്ചിരുന്നു. നേരത്തേ കിഡ്നിക്ക് അസുഖം ബാധിച്ചപ്പോൾ പേരറിവാളനെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.