ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശ ിക്ഷ അനുഭവിക്കുന്ന നളിനിക്ക് അനുവദിച്ച പരോൾ മദ്രാസ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് നീട്ടി. മകളുടെ വിവാഹ വുമായി ബന്ധപ്പെട്ട് നളിനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചിരുന്നു.
30 ദിവസത്തേക്ക് കൂടി പരോൾ നീട്ടണ മെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. മകളുടെ വിവാഹ ഒരുക്കം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നാണ് കാരണമായി പറഞ്ഞത്. എ ന്നാൽ, ഇത് നിരസിച്ച കോടതി മൂന്ന് ആഴ്ചത്തേക്ക് കൂടി പരോൾ നീട്ടുകയായിരുന്നു.
1991 മുതൽ 28 വർഷമായി നളിനി ജയിലിലാണ്. കഴിഞ്ഞ വർഷം പിതാവ് ശങ്കരനാരായണെൻറ സംസ്കാര ചടങ്ങിനാണ് ഇതിന് മുമ്പ് ഒരു ദിവസത്തെ പരോൾ കിട്ടിയത്. രാജീവ്ഗാന്ധി വധക്കേസിൽ ഇതേ ജയിലിൽ തടവുശിക്ഷയനുഭവിക്കുന്ന മുരുകൻ എന്ന ശ്രീഹരനാണ് ഭർത്താവ്.
ജയിലിലടക്കപ്പെടുേമ്പാൾ നളിനി ഗർഭിണിയായിരുന്നു. ചെങ്കൽപട്ട് ഗവ. ആശുപത്രിയിലാണ് മകളെ പ്രസവിച്ചത്. പിന്നീട് നാലുവർഷം മകൾ നളിനിക്കൊപ്പം ജയിലിൽ കഴിഞ്ഞു. 2005 മുതൽ ലണ്ടനിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന മകൾക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം നളിനി ഉൾപ്പെടെ കേസിലെ ഏഴു പ്രതികളെ വിട്ടയക്കാമെന്ന തമിഴ്നാട് സർക്കാറിെൻറ ശിപാർശ ഗവർണറുടെ പരിഗണനയിലാണ്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് ജീവപര്യന്തമാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ വനിത തടവുകാരിയാണ് നളിനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.