ചെന്നൈ: ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകൻ-ന ളിനി ദമ്പതികൾ വെല്ലൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിൽ. ദമ്പതികൾ ഉൾപ്പെടെ കേസിലെ ഏഴു പ്രതികളും 27 വർഷമായി തടവിലാണ്. ജയിൽമോചന വിഷയത്തിൽ സംസ്ഥാന സർക്കാർ തീരുമാനത്തിന്മേൽ ഗവർണർക്ക് നടപടി സ്വീകരിക്കാമെന്ന് ഇൗയിടെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് തമിഴ്നാട് സർക്കാർ തീരുമാനം ഗവർണർക്ക് കൈമാറി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഗവർണർ നടപടി സ്വീകരിച്ചില്ല. തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് നാലുദിവസമായി ശ്രീഹരൻ എന്ന മുരുകൻ നിരാഹാരസമരം നടത്തിവരികയായിരുന്നു. അവശനിലയിൽ കഴിയുന്ന മുരുകനെ മെഡിക്കൽ സംഘം പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച മുതൽ വനിത ജയിലിൽ കഴിയുന്ന നളിനിയും നിരാഹാരം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.