മുംബൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എതിരെ പരാമർശം നടത്തിയ പ്രധാനമന്ത്രി ന രേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. രാജീവ് ഗാന്ധിക ്ക് എതിരായ മോദിയുടെ പരാമർശം അന്തസ്സില്ലാത്തതും പ്രധാനമന്ത്രിക്ക് യോജിക്കാത്തതുമാണെന്ന് പവാർ പറഞ്ഞു.
മഹാരാഷ്ട്രയിലെ സതാറയിൽ കർമവീർ ഭാവുറാവു പാട്ടീൽ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പവാർ.
രാജീവ് ഗാന്ധിയുടെ മരണം അത്യധികം വേദനിപ്പിച്ച ഒന്നാണ്. രണ്ട് പ്രധാനമന്ത്രിമാരെ നാടിന് സമർപ്പിച്ച കുടുംബമാണത്. അവർ രണ്ടുപേരും ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. വിലമതിക്കാൻ കഴിയാത്തത്ര വലിയ സംഭാവനയാണ് അവർ നാടിന് നൽകിയത്.
അവരെ തരംതാഴ്ത്തുന്ന വാക്കുകൾ ഒരു പ്രധാനമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല. ജീവിച്ചിരിപ്പില്ലാത്ത രാജീവ് ഗാന്ധിയെ ഒന്നാംതരം അഴിമതിക്കാരൻ എന്ന് വിളിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. പ്രധാനമന്ത്രി പദത്തെ തരംതാഴ്ത്തുന്ന വിധം മോദിയുടെ വാക്കുകൾ രാഷ്ട്രീയഭാവിക്ക് ഭീഷണിയാണെന്നും പവാർ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.