വാഷിങ്ടൺ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അമേരിക്കയുമായി സൈനികസഖ്യത്തിന് താൽപര്യമെടുത്തിരുന്നുവെന്നും ഇന്ത്യൻ വിദേശനയത്തെ പുതിയ പന്ഥാവിലൂടെ നയിക്കാനുള്ള സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സി.െഎ.എ രേഖ. ഇന്ത്യയിെല മുൻ ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി വൈകാരികതലത്തിലല്ലാതെ തികച്ചും പ്രായോഗികരീതികളായിരുന്നു വിദേശനയത്തിൽ രാജീവ് ഗാന്ധി സ്വീകരിച്ചത്. 1985 േമയ് മുതൽ അമേരിക്ക, പശ്ചിമേഷ്യ, റഷ്യ, ഫ്രാൻസ്, എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചത് ഇതിന് തെളിവാണെന്നും സി.െഎ.എ പുറത്തുവിട്ട രേഖകളിൽ പറയുന്നു.
2016 ഡിസംബറിൽ പുറത്തുവിട്ട, ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ പ്രതിപാദിക്കുന്ന രേഖകളിലെ 11 പേജുകളിലാണ് രാജീവ് ഗാന്ധിെയ സംബന്ധിക്കുന്ന കാര്യങ്ങൾ പറയുന്നത്. അമേരിക്കയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുമായി സാമ്പത്തിക, സാേങ്കതികരംഗങ്ങളിൽ സഹകരണം ഉൗർജിതമാക്കാൻ ഇന്ത്യ തയാറായിരുന്നുവെന്നത് രാജീവ് ഗാന്ധിയിൽ നിന്ന് വ്യക്തമായിരുന്നു.വിദേശ സന്ദർശനങ്ങളിൽ നിന്ന് രാജീവ് ഗാന്ധിയുടെ വ്യക്തിപരവും നയതന്ത്രപരവുമായ ശൈലിയുടെ മൂന്നുസൂചനകൾ രൂപപ്പെട്ടുവന്നതായി 1985 ആഗസ്റ്റ് ഒന്നിലെ ഒരു രേഖയിൽ പറയുന്നു.
ഒന്നാമതായി മറ്റ് നിലപാടുകൾ ക്ഷമാപൂർവം കേൾക്കാൻ അദ്ദേഹം തയാറായി, രണ്ടാമത് വിദേശനയത്തിന് സവിശേഷരൂപം നൽകാൻ ശ്രമിച്ചു, മൂന്നാമത് അന്താരാഷ്ട്ര മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രകടിപ്പിച്ച വിരുത് എന്നിവയാണത്. മോസ്കോയിൽ സോവിയറ്റ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കുശേഷം വാർത്തസമ്മേളനം നടത്തിയപ്പോൾ അമേരിക്കയുടെ നികരാഗ്വയിലെ ഇടപെടലിനെപ്പറ്റിയുള്ള ചോദ്യങ്ങളോടും തന്ത്രപരമായ പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങൾക്കും അദ്ദേഹം നൽകിയ മറുപടി ഇന്ത്യ-യു.എസ് ഭിന്നതക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങൾ നൽകാൻ വാർത്താലേഖകർക്ക് അവസരം നൽകുന്നതായിരുന്നു. വിദേശയാത്രകൾക്കു ശേഷം 1985 ജൂണിൽ ഇന്ത്യയിലെ ആദ്യ ലൈവ് ടെലിവിഷൻ വാർത്തസമ്മേളനം നടത്താൻ കഴിയുന്നവിധം രാജീവ്ഗാന്ധി ആത്മവിശ്വാസം കൈവരിെച്ചന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അന്ന് 41കാരനായിരുന്ന രാജീവിന് അമ്മ ഇന്ദിരെയക്കാളും ചായ്വ് പടിഞ്ഞാറിനോടും അമേരിക്കയോടുമായിരുന്നുവെന്നും സി.െഎ.എ രേഖ നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.