രാജീവ്​ ഗാന്ധി വധം: പ്രതികളെ വിട്ടയക്കാനാകില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: രാജീവ്​ ഗാന്ധി വധക്കേസിൽ കുറ്റക്കാരെന്ന്​ കണ്ടെത്തി തമിഴ്​നാട്​ ജയിലിൽ കഴിയുന്ന ഏഴു പ്രതികളെ വിട്ടയക്കാനാകില്ലെന്ന്​ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. പ്രധാനമന്ത്രിയെ വധിച്ച കേസിലാണ്​ ഇവർ പിടിയിലായതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേന്ദ്രത്തി​​​​െൻറ നടപടി. കേസന്വേഷിച്ച സി.ബി.​െഎയും പ്രതികളെ വിട്ടയക്കുന്നതിനെ എതിർത്തു. 

പ്രതികളെ വിട്ടയക്കുന്നത്​ സംബന്ധിച്ച്​ തമിഴ്​നാട്​ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറി​​​​െൻറ തീരുമാനം ആരാഞ്ഞതായിരുന്നു കോടതി. പ്രതികളെ കേന്ദ്ര സർക്കാറി​​​​െൻറ അനുമതിയില്ലാതെ വിട്ടയക്കാനാകില്ലെന്ന്​ 2015 ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്​ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Rajiv Gandhi's Killers Can't Be Released -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.