ന്യൂഡൽഹി: കശ്മീർ പ്രശ്നത്തിന് എൻ.ഡി.എ സർക്കാർ ശാശ്വത പരിഹാരം കാണുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കശ്മീരും കശ്മീരികളും കശ്മീർ സ്വത്വവും ഇന്ത്യയുടേതാണ് -രാജ്നാഥ് സിങ് പറഞ്ഞു. കശ്മീരിലെ സാഹചര്യങ്ങൾ ഒന്നിനൊന്നു മോശമായി വരുന്നതിൽ രാജ്യത്തിനകത്തും പുറത്തും ഉത്കണ്ഠ വർധിക്കുന്നതിനിടയിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.
കശ്മീർ വിഷയത്തിൽ വിശ്വാസ വർധക നടപടിക്കു മുതിരാത്ത സർക്കാറിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്ന് പ്രത്യേക യോഗം വിളിക്കാൻ ഒരുങ്ങുകയാണ്. സാമുദായിക സംഘർഷങ്ങൾ, കശ്മീർ വിഷയം എന്നിവ കണക്കിലെടുക്കുേമ്പാൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ അപകടസാധ്യതയുണ്ടെന്ന് ആഗോളതലത്തിൽ കോടിക്കണക്കിനു ഡോളർ നിക്ഷേപിക്കുന്ന വിദേശനിധി നടത്തിപ്പുകാർ മുന്നറിയിപ്പ് നൽകിയിരിക്കുകയുമാണ്. സിക്കിമിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുേമ്പാഴാണ് കശ്മീർ വിഷയത്തിന് ശാശ്വത പരിഹാരം കാണുമെന്ന് രാജ്നാഥ് സിങ് പറഞ്ഞത്. സൗഹൃദം െകട്ടിപ്പടുക്കാനുള്ള നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇന്ത്യക്ക് ഇക്കാര്യത്തിലുള്ള താൽപര്യം പാകിസ്താന് ബോധ്യപ്പെട്ടിട്ടില്ല. കശ്മീരിൽ കുഴപ്പമുണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത് -ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയായി മൂന്നു വർഷം മുമ്പ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ എല്ലാ നേതാക്കൾക്കുമൊപ്പം പാക് പ്രധാനമന്ത്രിയെയും ക്ഷണിച്ചത് വെറുതെ കൈപിടിച്ചുകുലുക്കാനല്ല, ഹൃദയങ്ങൾ ഒന്നിപ്പിക്കാനായിരുന്നു. എന്നാൽ, ഇന്ത്യയോടുള്ള പാകിസ്താെൻറ മനോഭാവം മാറിയില്ല. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ അവർ താൽപര്യപ്പെടുന്നു. പാകിസ്താൻ മാറുമെന്ന് സർക്കാർ വിശ്വസിക്കുന്നു. അവരെ മാറ്റിയെടുക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന് മറ്റൊന്നിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ലെന്നതാണ് ആഗോളീകരണത്തിനുശേഷമുള്ള സാഹചര്യം. അന്താരാഷ്ട്ര സമൂഹം അതു മറക്കില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
കശ്മീർ വിഷയത്തിൽ പ്രതിപക്ഷപാർട്ടികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ കണക്കിലെടുക്കാത്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ്, ഇടതുപാർട്ടികൾ, ജനതാദൾ-യു തുടങ്ങി വിവിധ പാർട്ടികൾ പ്രത്യേക യോഗം വിളിക്കാനൊരുങ്ങുന്നത്. കശ്മീരിലെ സാഹചര്യങ്ങളിൽ പ്രതിപക്ഷം കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചു. വിശ്വാസവർധക നടപടികളും രാഷ്ട്രീയമായ സംഭാഷണ പ്രക്രിയയും ആരംഭിക്കുമെന്ന് പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
മോദി സർക്കാറിെൻറ മേക് ഇൻ ഇന്ത്യ പ്രഖ്യാപനങ്ങൾക്കിടയിൽ, സംഘർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ അപകടപ്പെടുത്തുന്നുവെന്നാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നിർവാഹകരായ ജെ.പി മോർഗൻ പറഞ്ഞിരിക്കുന്നത്. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷനിൽ നൽകിയ റിപ്പോർട്ടിൽ അബർദീൻ അസറ്റ് മാനേജ്മെൻറും പറഞ്ഞിരിക്കുന്നത് ഇതുതന്നെ. മാത്യൂസ് ഇൻറർനാഷനൽ ഫണ്ട്സ്, ആൽപ്സ് ഫണ്ട്സ്, ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇൻറർനാഷനൽ ട്രസ്റ്റ്, ഗ്ലോബൽ എക്സ് ഫണ്ട്സ്, െഎഷെയേഴ്സ് ട്രസ്റ്റ് എന്നിവയും ഇൗ ഉത്കണ്ഠ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.