ന്യൂഡൽഹി: രാജ്യത്തെ സുപ്രധാന പദവികളിലേക്കുള്ള നിയമനത്തിൽ ആർ.എസ്.എസ് കൈകടത്തുന്നുവെന്ന ആരോപണത്തെ തള്ളി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ ഒാരോ സ്ഥാപനങ്ങളുടെയും അന്തസ് സർക്കാർ സംരക്ഷിക്കുന്നുണ്ട്. പരമോന്നത കോടതിയിലേക്കുള്ള നിയമനങ്ങളിലും അസാധാരണമായി ഒന്നുമില്ലെന്നും രാജ്നാഥ് സിങ് പ്രതികരിച്ചു.
സുപ്രീംകോടതി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യങ്ങൾ വിശദീകരിക്കുന്നില്ല. കീഴ്വഴക്കങ്ങളും മുൻഗണനയും പരിഗണിച്ച് ഒൗദ്യോഗിക രീതിയിൽ തന്നെയാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതെന്നും രാജ്നാഥ് പറഞ്ഞു.
സുപ്രീംകോടതി പോലുള്ള സ്ഥാപനം ദുർബലപ്പെടുേമ്പാൾ രാജ്യത്തെ ജനാധിപത്യം പൂർണമായും ക്ഷയിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ കർഷക പ്രതിഷേധത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കർഷക പ്രശ്നങ്ങൾ മുഴുവനായി പരിഹരിക്കാൻ തങ്ങളുടെ കയ്യിൽ മാന്ത്രിക വടിയില്ലെന്നായിരുന്നു രാജ്നാഥ് സിങ്ങിെൻറ മറുപടി. കർഷകർ അവരുടെ ആവശ്യങ്ങൾ നിർേവറ്റുന്നതിനാണ് സമരം ചെയ്യുന്നത്്. അവരുമായി ചർച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിെൻറ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.