ഇന്ന്​ വൈകീട്ട്​​ ചർച്ചക്ക്​ തയാറെന്ന്​​ കേന്ദ്രം; സമ്മതം മൂളാതെ കർഷകർ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നുമണിക്ക്​ ചർച്ചക്ക്​​ വിളിച്ച്​ കേന്ദ്രം. കേന്ദ്രമന്ത്രി രാജ്​നാഥ്​ സിങ്​ ചർച്ചക്ക്​ നേതൃത്വം നൽകും. കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമറും മറ്റു ചില മന്ത്രിമാരും കാർഷിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥരും ചർച്ചയിൽ പ​െങ്കടുക്കും. ഡൽഹി വിഗ്യാൻ ഭവനിലാണ്​ ചർച്ച.

അതേസമയം കർഷക സമരത്തിൽ പ​െങ്കടുക്കുന്ന ചില സംഘടനകളെ മാത്രം ചർച്ചക്ക്​ വിളിച്ചതിൽ കർഷകർ പ്രതിഷേധം അറിയിച്ചു. 500ഓളം കർഷക സംഘടനകളിൽ 32 പേരെ മാത്രമാണ്​ ചർച്ചക്ക്​ വിളിച്ചത്​. മുഴുവൻ കർഷക സംഘടനകളെയും ചർച്ചക്ക്​ വിളിക്കാതെ കൂടിക്കാഴ്​ചയിൽ പ​ങ്കെടുക്കില്ലെന്ന്​ ചില സംഘടനകൾ അറിയിച്ചു. ചർച്ചയിൽ പ​െങ്കടുക്കുമോ എന്ന കാര്യം കർഷകർ യോഗം ചേർന്ന്​ തീരുമാനിക്കും.

അതേസമയം ഹരിയാന മന്ത്രി അനിൽ വിജിനെ അംബാലയിൽവെച്ച്​ കർഷകർ ​കരി​ങ്കൊടി കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.